പി.കെ ഫിറോസിന്റെ റിമാൻഡ് കാലാവധി നീട്ടി
Friday, February 3, 2023 6:25 PM IST
തിരുവനന്തപുരം: സെക്രട്ടേറിയറ്റ് മാർച്ചിലെ സംഘർഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസിന്റെ റിമാൻഡ് കാലാവധി നീട്ടി. 14 ദിവസത്തേക്കാണ് റിമാൻഡ് നീട്ടിയത്. കേസിൽ ഒന്നാം പ്രതിയാണ് ഫിറോസ്.
തിരുവനന്തപുരം പാളയത്തുവച്ച് ജനുവരി 23നാണ് കന്റോൺമെന്റ് പോലീസ് ഫിറോസിനെ അറസ്റ്റ് ചെയ്തത്. പോലീസിനെ ആക്രമിക്കൽ, പൊതുമുതൽ നശിപ്പിക്കൽ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയായിരുന്നു അറസ്റ്റ്. തിരുവനന്തപുരം ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്.
കേസിൽ 30 ഓളം യൂത്ത് ലീഗ് പ്രവർത്തകരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.