"ലോ​ക​ക​പ്പ് ഹീ​റോ' ജോ​ഗീ​ന്ദ​ർ ശ​ർ​മ വി​ര​മി​ച്ചു
"ലോ​ക​ക​പ്പ് ഹീ​റോ' ജോ​ഗീ​ന്ദ​ർ ശ​ർ​മ വി​ര​മി​ച്ചു
Friday, February 3, 2023 4:53 PM IST
ന്യൂ​ഡ​ൽ​ഹി: പ്ര​ഥ​മ ട്വ​ന്‍റി-20 ക്രി​ക്ക​റ്റ് ലോ​ക​ക​പ്പി​ൽ ഇ​ന്ത്യ​യെ കി​രീ​ട​നേ​ട്ട​ത്തി​ലേ​ക്ക് ന​യി​ച്ച പേ​സ​ർ ജോ​ഗീ​ന്ദ​ർ ശ​ർ​മ വി​ര​മി​ച്ചു. ക്രി​ക്ക​റ്റി​ന്‍റെ മു​ഴു​വ​ൻ ഫോ​ർ​മാ​റ്റു​ക​ളി​ൽ നി​ന്നു​മാ​ണ് വി​ര​മി​ക്ക​ൽ.

നി​ല​വി​ൽ ഹ​രി​യാ​ന പോ​ലീ​സ് ഡെ​പ്യൂ​ട്ടി സൂ​പ്ര​ണ്ടാ​ണ് 39കാ​ര​നാ​യ ജോ​ഗീ​ന്ദ​ർ. 2004-ൽ ​അ​ര​ങ്ങേ​റ്റം കു​റി​ച്ച താ​രം എ​ട്ട് അ​ന്താ​രാ​ഷ്‌​ട്ര മ​ത്സ​ര​ങ്ങ​ൾ മാ​ത്ര​മേ ക​ളി​ച്ചി​ട്ടു​ള്ളൂ.


2007 സെ​പ്റ്റം​ബ​ർ 24ന് ​ജോ​ഹ​ന്നാ​സ്ബ​ർ​ഗി​ൽ ന​ട​ന്ന ട്വ​ന്‍റി-20 ലോ​ക​ക​പ്പ് ഫൈ​ന​ലി​ലെ അ​വ​സാ​ന ഓ​വ​ർ എ​റി​ഞ്ഞ​ത് ജോ​ഗീ​ന്ദ​റാ​യി​രു​ന്നു. മി​ക​ച്ച ഫോ​മി​ൽ ബാ​റ്റ് ചെ‌​‌യ്യുക​യാ​യി​രു​ന്ന പാ​ക്കി​സ്ഥാ​ൻ നാ​യ​ക​ൻ മി​സ്ബ ഉ​ൾ ഹ​ഖി​ന്‍റെ വി​ക്ക​റ്റ് എ​ടു​ത്ത താ​രം ഇ​ന്ത്യ​യെ ജ​യ​ത്തി​ലെ​ത്തി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<