ആന്ധ്രാപ്രദേശിൽ ടിഡിപി നേതാവിന് വെടിയേറ്റു
Friday, February 3, 2023 1:25 PM IST
ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ പൽനാട് ജില്ലയിൽ ടിഡിപി നേതാവിന് വെടിയേറ്റു. റോംപിചെർള മണ്ഡലം പ്രസിഡന്റ് വെണ്ണ ബാലകോടി റെഡ്ഡിക്കാണ് വെടിയേറ്റത്.
ഗുരുതര പരിക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വ്യാഴാഴ്ച രാത്രിയാണ് മൂന്നംഗസംഘം വീട്ടിൽ കയറി റെഡ്ഡിക്ക് നേരെ വെടിയുതിർത്തത്.
ആക്രമത്തിന് പിന്നിൽ വൈഎസ്ആർ കോൺഗ്രസാണെന്ന് ടിഡിപി നേതൃത്വം ആരോപിച്ചു. അക്രമിസംഘത്തെ പോലീസ് പിടികൂടി.