ബ്രണ്ണൻ കോളജിൽ അക്കാദമിക് കോംപ്ലക്സിനായി 30 കോടി
Friday, February 3, 2023 3:08 PM IST
തിരുവനന്തപുരം: തലശേരി ബ്രണ്ണൻ കോളജിൽ അത്യാധുനിക സംവിധാനങ്ങളോട് കൂടിയ അക്കാദമിക് കോംപ്ലക്സ് നിർമിക്കുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. ബജറ്റ് പ്രസംഗത്തിലാണ് മന്ത്രി പ്രഖ്യാപനം നടത്തിയത്.
30 കോടി രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്. ഈ വർഷത്തെ പ്രവർത്തനങ്ങൾക്ക് 10 കോടി രൂപ നീക്കി വച്ചുവെന്നും മന്ത്രി അറിയിച്ചു.