"എല്ലാം ഭദ്രം'; സംസ്ഥാന ബജറ്റ് അവതരണം ആരംഭിച്ചു
Friday, February 3, 2023 9:16 AM IST
തിരുവനന്തപുരം: സംസ്ഥാന ബജറ്റ് അവതരണം ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിയമ സഭയിൽ ആരംഭിച്ചു. "എല്ലാം ഭദ്രം" എന്നദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. സഭയിലെ ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ അദ്ദേഹത്തിന് ആശംസ നേർന്നു.
ബജറ്റിൽ സംസ്ഥാനത്തിന്റെ പരിധിയിലുള്ള മിക്കവാറും എല്ലാ നികുതികളും സേവന ഫീസുകളും ഉയർത്തുമെന്നാണു സൂചന. ക്ഷേമ പെൻഷൻ വർദ്ധന പേലുള്ള നയപരമായ കാര്യങ്ങളിലും ജനപക്ഷ സമീപനം ഉണ്ടാകാനാണ് സാധ്യത.
കഴിഞ്ഞ തവണത്തെ പോലെ തന്നെ ഇത്തവണയും സംസ്ഥാന ബജറ്റ് പേപ്പര്‍ രഹിതമായിരിക്കും. ബജറ്റ് അവതരണത്തിനുശേഷം മുഴുവന്‍ ബജറ്റ് രേഖകളും www.budget.kerala.gov.in എന്ന ലിങ്ക് മുഖേനയും "കേരള ബജറ്റ്' എന്ന ആപ്പിൽ ലഭിക്കും.