മധു വധക്കേസ്: അമ്മയെയും ഉദ്യോഗസ്ഥനെയും ശനിയാഴ്ച വിസ്തരിക്കും
Thursday, February 2, 2023 9:50 PM IST
മണ്ണാർക്കാട്: അട്ടപ്പാടിയിലെ മധു കൊല്ലപ്പെട്ട കേസിൽ മധുവിന്റെ അമ്മ മല്ലിയെയും അന്വേഷണ ഉദ്യോഗസ്ഥൻ ടി.കെ. സുബ്രഹ്മണ്യനെയും ശനിയാഴ്ച വിസ്തരിക്കാൻ കോടതി ഉത്തരവിട്ടു. ഇവരെ രണ്ടുപേരെയും വീണ്ടും വിസ്തരിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞദിവസം പ്രതിഭാഗം ഹർജി നൽകിയിരുന്നു. ഈ ഹർജിയിലാണ് ഉത്തരവ്.
ഒന്നാംപ്രതി ഹുസൈന്റെ മകൻ, മരുമകൻ, സഹോദരൻ എന്നിവരെ വിസ്തരിക്കാൻ പ്രതിഭാഗം കഴിഞ്ഞദിവസം ഹർജി നൽകിയിരുന്നു. ഈ ഹർജിയിലും ഇവരെ വിസ്തരിക്കാൻ കോടതി ഉത്തരവിട്ടു. ഇവരെ വെള്ളിയാഴ്ച വിസ്തരിക്കും.