ഡൽഹിയിൽ അനധികൃതമായി കടത്താൻ ശ്രമിച്ച മരുന്നുകൾ പിടികൂടി
Thursday, February 2, 2023 9:51 PM IST
ന്യൂഡൽഹി: ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 86.40 ലക്ഷം രൂപയുടെ അനധികൃത മരുന്നുകൾ പിടികൂടി.
മരുന്ന് കടത്താൻ ശ്രമിച്ച രണ്ട് കംബോഡിയൻ പൗരന്മാരെ കസ്റ്റഡിയിലെടുത്തു. വിമാനത്താവളത്തിലെ ചെക്ക് ഇൻ ഏരിയയിൽ സംശായസ്പദമായ സാഹചര്യത്തിൽ കണ്ട ഇവരുടെ ബാഗുകൾ പരിശോധിച്ചപ്പോഴാണ് മരുന്നുകൾ കണ്ടെത്തിയത്.
ഇന്ത്യയിൽ നിന്ന് വിദേശത്തേക്ക് കടത്താൻ ശ്രമിച്ച മരുന്നുകളാണ് ഇവയെന്ന് സംശയിക്കുന്നതായും സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായും അധികൃതർ അറിയിച്ചു.