ഗവേഷണവിവാദം; ചങ്ങമ്പുഴയുടെ മകളെ വീട്ടിലെത്തികണ്ട് ചിന്ത ജെറോം
Thursday, February 2, 2023 9:07 AM IST
കൊച്ചി: ഗവേഷണ പ്രബന്ധം സംബന്ധിച്ച വിവാദത്തിനിടെ ചങ്ങമ്പുഴയുടെ ഇളയ മകള്‍ ലളിതാമ്മയെ വീട്ടിലെത്തി കണ്ട് ചിന്ത ജെറോം. ഹൃദയം നിറഞ്ഞ വാത്സല്യത്തോടെയാണ് ലളിതാമ്മ തന്നെ സ്വീകരിച്ചതെന്ന് ചിന്ത ഫേസ്ബുക്കില്‍ കുറിച്ചു.
മണിക്കൂറുകള്‍ വീട്ടില്‍ ചെലവഴിച്ചു. എറണാകുളത്ത് വരുമ്പോഴെല്ലാം വീട്ടില്‍ എത്തണമെന്ന സ്നേഹനിര്‍ഭരമായ വാക്കുക്കള്‍ പറഞ്ഞാണ് അമ്മ യാത്ര അയച്ചെന്നും ചിന്തയുടെ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.
ചങ്ങമ്പുഴയുടെ പ്രശസ്ത കൃതിയായ വാഴക്കുലയുടെ രചയിതാവിന്റെ സ്ഥാനത്ത് വൈലോപ്പിള്ളിയുടെ പേരാണ് ചിന്തയുടെ പിഎച്ച്ഡി ഗവേഷണ പ്രബന്ധത്തില്‍ രേഖപ്പെടുത്തിയിരുന്നത്. സംഭവം വിവാദമായതിന് പിന്നാലെ പ്രബന്ധം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ലളിത ചങ്ങമ്പുഴയും രംഗത്തെത്തിയിരുന്നു.