ഷാരോൺ വധക്കേസ്: ഗ്രീഷ്മയുടെ അമ്മാവന് ജാമ്യം
Wednesday, February 1, 2023 6:01 PM IST
തിരുവനന്തപുരം: പാറശാലയിൽ ഷാരോൺ രാജ് എന്ന യുവാവിനെ കഷായത്തിൽ വിഷം കലർത്തി നൽകി കൊലപ്പെടുത്തിയ കേസിലെ മൂന്നാം പ്രതി നിർമൽ കുമാറിന് ജാമ്യം.
50,000 രൂപ കെട്ടിവയ്ക്കുക അല്ലെങ്കിൽ രണ്ട് ആൾജാമ്യം ഉറപ്പാക്കുക എന്ന വ്യവസ്ഥയിലാണ് ജില്ലാ സെഷൻസ് കോടതി ജാമ്യം അനുവദിച്ചത്. ആറ് മാസത്തേക്ക് പാറശാല സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കരുതെന്ന വ്യവസ്ഥയും കോടതി മുന്നോട്ട് വച്ചു.
കേസിലെ പ്രധാന പ്രതിയായ ഗ്രീഷ്മയുടെ മാതൃസഹോദരനാണ് നിർമൽ കുമാർ. തെളിവ് നശിപ്പിക്കാൻ കൂട്ടുനിന്നു എന്ന കുറ്റമാണ് പോലീസ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.