ശ്രീനഗര്‍: ജമ്മു കാഷ്മീരിലെ ഗുല്‍മാര്‍ഗിലുണ്ടായ ഹിമപാതത്തില്‍ രണ്ട് വിദേശ വിനോദ സഞ്ചാരികള്‍ മരിച്ചു. രണ്ട് പേരെ കാണാതായെന്നാണ് വിവരം.

ഗുല്‍മാര്‍ഗിലെത്തിയ ടൂറിസ്റ്റുകളാണ് അപകടത്തില്‍പെട്ടത്. 19 പേരെ രക്ഷപെടുത്തി. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.