പി.കെ. ഫിറോസ് ജയിലിൽ തുടരും; 28 ലീഗ് പ്രവർത്തകർക്ക് ജാമ്യം
Tuesday, January 31, 2023 5:59 PM IST
തിരുവനന്തപുരം: സെക്രട്ടേറിയറ്റ് മാർച്ചിനിടെയുണ്ടായ സംഘർഷത്തെത്തുടർന്ന് റിമാൻഡിലായ യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് ജയിലിൽ തുടരും. കേസിൽ പ്രതികളായ 28 ലീഗ് പ്രവർത്തകർക്ക് തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു.
കഴിഞ്ഞ 14 ദിവസമായി ജയിലിൽ കഴിയുന്ന പ്രവർത്തകരെ മോചിപ്പിക്കാനുള്ള അനുമതിയാണ് കോടതി നൽകിയത്. ഫിറോസ് ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നില്ലെന്നാണ് വിവരം.
സർക്കാരിന്റെ നയങ്ങൾക്കെതിരെ ജനുവരി 17-ന് യൂത്ത് ലീഗ് നടത്തിയ മാർച്ച് സംഘർഷഭരിതമായിരുന്നു. ഇതേത്തുടർന്നാണ് പോലീസിനെ ആക്രമിക്കൽ, പൊതുമുതൽ നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തി ഫിറോസിനെയും സംഘത്തെയും പോലീസ് കസ്റ്റഡിയിലെടുത്തത്.