ന്യൂഡൽഹി: ഇന്ത്യയുടെ ബജറ്റ് ലോകം മുഴുവൻ ശ്രദ്ധിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യൻ സമ്പദ് വ്യവസ്ഥയെക്കുറിച്ച് നല്ല വാക്കുകളാണ് എല്ലാവരും പറയുന്നതെന്നും ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി പ്രധാനമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

ഐഎംഎഫിന്‍റെ റിപ്പോർട്ട് സൂചിപ്പിച്ചാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. രാജ്യത്തിന് ശുഭകരമായ സന്ദർഭം, പ്രതീക്ഷ നൽകുന്ന സൂചനകൾ വരുന്നുണ്ട്. ധനമന്ത്രി അവതിരിപ്പിക്കുന്ന ബജറ്റ് ജനകീയ ബജറ്റ് ആകുമെന്നാണ് പ്രതീക്ഷയെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.