ഗവേഷണ വിവാദം; ചിന്തയുടെ പ്രബന്ധം കേരള സര്‍വകലാശാല പരിശോധിക്കും
Tuesday, January 31, 2023 10:08 AM IST
തിരുവനന്തപുരം: വിവാദങ്ങള്‍ക്ക് പിന്നാലെ ചിന്താ ജെറോമിന്റെ ഗവേഷണ പ്രബന്ധം പരിശോധിക്കാനൊരുങ്ങി കേരള സര്‍വകലാശാല. നാലംഗ വിദഗ്ധ സംഘം പ്രബന്ധം പരിശോധിക്കും.
പ്രബന്ധത്തിനെതിരെ വന്ന പരാതി വിശദ്ധമായി പരിശോധിക്കാനാണ് തീരുമാനം. വാഴക്കുലയുടെ രചയിതാവ് വൈലോപ്പിള്ളിയാണെന്ന് എഴുതിയതും ഓണ്‍ലൈന്‍ മാധ്യമത്തില്‍ വന്ന ലേഖനം കോപ്പിയടിച്ചെന്ന പരാതിയുമാണ് സമിതി അന്വേഷിക്കുക.
ചിന്തയുടെ ഗവേഷണ ബിരുദം പുനഃപരിശോധിക്കണമെന്ന് സേവ് യൂണിവേഴ്സിറ്റി കാമ്പയിന് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഗവര്‍ണര്‍ക്കും കേരള സര്‍വകലാശാല വിസിക്കും നല്കിയ നിവേദനത്തിലാണ് ആവശ്യമുയര്‍ത്തിയത്.