മഞ്ഞിൽ കളിച്ച് രാഹുലും പ്രിയങ്കയും
Monday, January 30, 2023 10:24 PM IST
ശ്രീനഗർ: ഭാരത് ജോഡോ യാത്രയുടെ വിജയം മഞ്ഞിൽ കളിച്ച് ആഘോഷിച്ച് രാഹുൽ ഗാന്ധിയും സഹോദരി പ്രിയങ്ക ഗാന്ധിയും. ശ്രീനഗറിലെ ചെഷ്മ സാഹിയിലെ ജോഡോ യാത്രികരുടെ ക്യാന്പ് സൈറ്റിലായിരുന്നു ഇരുവരും മഞ്ഞിൽ കളിച്ചും കെട്ടിപ്പിടിച്ചും സഹോദരസ്നേഹം പ്രകടമാക്കിയത്.
മഞ്ഞ് എടുത്ത് പ്രിയങ്കയുടെ തലയിൽ രാഹുൽ തേക്കുന്നതും തിരിച്ച് രാഹുലിന്റെ തലയിൽ പ്രിയങ്ക മഞ്ഞുവാരിയിടുന്നതുമായ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായി. കെ.സി. വേണുഗോപാലിന്റെ തലയിലും രാഹുൽ മഞ്ഞിട്ടു.