ബിജെപി അധികാരത്തിലെത്തിയാൽ മുഗൾ പേരുകൾ നീക്കം ചെയ്യും: സുവേന്ദു അധികാരി
Sunday, January 29, 2023 1:17 PM IST
കോൽക്കത്ത: ബിജെപി അധികാരത്തിൽ എത്തിയാൽ ഒരാഴ്ചക്കുള്ളിൽ എല്ലാ ബ്രിട്ടീഷ്, മുഗൾ പേരുകളും നീക്കം ചെയ്യുമെന്ന് ബംഗാൾ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി. രാഷ്ട്രപതി ഭവനിലെ ഉദ്യാനമായ മുഗൾ ഗാർഡൻ ‘അമൃത് ഉദ്യാൻ’ എന്ന് പുനർനാമകരണം ചെയ്തതിന്റെ പശ്ചാത്തലത്തിലായിരുന്നു ബിജെപി നേതാവിന്റെ പ്രസ്താവന.
‘മുഗളന്മാർ നിരവധി ഹിന്ദുക്കളെ കൊല്ലുകയും ക്ഷേത്രങ്ങൾ നശിപ്പിക്കുകയും ചെയ്തു. അവരുടെ പേരിലുള്ള എല്ലാ സ്ഥലങ്ങളും കണ്ടെത്തി പുനർനാമകരണം ചെയ്യണം. ബംഗാളിൽ ബിജെപി അധികാരത്തിൽ വന്നാൽ ഒരാഴ്ചക്കുള്ളിൽ എല്ലാ ബ്രിട്ടീഷ്, മുഗൾ പേരുകളും നീക്കം ചെയ്യും’ -സുവേന്ദു അധികാരി എഎൻഐയോട് പറഞ്ഞു.
മുഗൾ ഗാർഡൻ ‘അമൃത് ഉദ്യാൻ’ എന്ന് പുനർനാമകരണം ചെയ്തതിനെ കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ് സ്വാഗതം ചെയ്തിരുന്നു. രാജ്യം യഥാർഥമായ രീതിയിൽ സ്വാതന്ത്ര്യം ആഘോഷിക്കണമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ചുള്ള ആസാദി കാ അമൃത് മഹോത്സവ് ആഘോഷ പരിപാടികളുടെ ഭാഗമായാണു മുഗൾ ഗാർഡൻ പുന ർനാമകരണം ചെയ്തത്. രാഷ്ട്രപതി ദ്രൗപദി മുർമു ഉദ്ഘാടനം നിർവഹിക്കുന്നതിനു പിന്നാലെ 31 മുതൽ മാർച്ച് 26 വരെ അമൃത് ഉദ്യാൻ പൊതുജനങ്ങ ൾക്കു സന്ദർശിക്കാം.
രാഷ്ട്രപതിഭവനു സമീപത്തായി 15 ഏക്കർ വിസ്തൃതിയിൽ പരന്നുകിടക്കുന്ന അമൃത് ഉദ്യാൻ കാഷ്മീരിലെ മുഗൾ ഗാർഡൻസിന്റെ മാതൃകയിൽ ബ്രിട്ടീഷ് ആ ർക്കിടെക്റ്റ് എഡ്വിൻ ലൂട്യൻസാണു രൂപകല്പന ചെയ്തത്. സെൻട്രൽ വിസ്ത പദ്ധതി പൂർത്തിയാക്കിയ ഘട്ടത്തിൽ റിപ്പബ്ലിക് ദിന പരേഡുകൾ ഉൾപ്പെടെ ന ടക്കുന്ന രാജ്പഥിന്റെ പേര് കർത്തവ്യപഥ് എന്നു മാറ്റിയിരുന്നു.