ആറ് മാസം മുമ്പ് വിരമിച്ച ഉദ്യോഗസ്ഥനെ പഞ്ചായത്ത് അസി. സെക്രട്ടറിയാക്കി ഉത്തരവ്
Saturday, January 28, 2023 7:46 PM IST
കോഴിക്കോട്: സർവീസിൽ നിന്ന് വിരമിച്ചയാൾക്ക് പഞ്ചായത്ത് അസി.സെക്രട്ടറിയായി സ്ഥാനക്കയറ്റം നൽകി സർക്കാർ. 2022 ജൂലൈയിൽ വിരമിച്ച തൃശൂർ സ്വദേശി കെ.എൻ.സുരേഷ് കുമാറിന് കോഴിക്കോട് കടലുണ്ടി പഞ്ചായത്തിലാണ് സർവീസിൽ നിന്ന് പിരിഞ്ഞ് ആറ് മാസം കഴിഞ്ഞ് നിയമനം നൽകിയത്.
താൻ വിരമിച്ച കാര്യം അറിയാതെ പ്രമോഷൻ പട്ടികയിയിലെ സീനിയോറിറ്റി പരിഗണിച്ചാകാം ഉത്തരവെന്ന് സുരേഷ് കുമാർ പ്രതികരിച്ചു. ജനുവരി 17-ന് ഇറങ്ങിയ ഉത്തരവ് പ്രകാരം സുരേഷ് കുമാർ ജോലിക്ക് ഹാജരാകാത്തതിനെത്തുടർന്ന് കടലുണ്ടി പഞ്ചായത്ത് അധികൃതർ നടത്തിയ അ്വനേഷണത്തിലാണ് ഇദ്ദേഹം വിരമിച്ചതായി കണ്ടെത്തിയത്.