ത്രിപുരയില്‍ സിപിഎം -കോണ്‍ഗ്രസ് സംയുക്ത റാലി നടത്തും
ത്രിപുരയില്‍ സിപിഎം -കോണ്‍ഗ്രസ് സംയുക്ത റാലി നടത്തും
Friday, January 20, 2023 10:28 AM IST
അഗര്‍ത്തല: ത്രിപുരയില്‍ സംയുക്ത റാലി നടത്താന്‍ സിപിഎം-കോണ്‍ഗ്രസ് ധാരണ. നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ ഭാഗമായി നടത്തുന്ന റാലിയില്‍ പാര്‍ട്ടി പതാകകള്‍ക്ക് പകരം ദേശീയ പതാക ഉപയോഗിക്കും.

സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ പരസ്പര ധാരണയോടെ മത്സരിക്കാനാണ് ഇരു പാര്‍ട്ടികളുടെയും തീരുമാനം. തിപ്ര മോത പാര്‍ട്ടി സിപിഎം-കോണ്‍ഗ്രസ് സഖ്യത്തിനൊപ്പം സഹകരിക്കുമൊ എന്നതില്‍ അന്തിമ തീരുമാനം പ്രഖ്യാപിച്ചിട്ടില്ല.


എന്നാല്‍ ബിജെപിയെ തോല്‍പ്പിക്കാന്‍ സിപിഎം-കോണ്‍ഗ്രസ് സഖ്യത്തിന് കഴിയുന്നിടത്ത് മത്സരിക്കില്ലെന്ന് തിപ്ര മോത പാര്‍ട്ടി സൂചന നല്‍കിയിട്ടുണ്ട്. ഫെബ്രുവരി 16നാണ് നിമസഭാ വോട്ടെടുപ്പ്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<