പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളു​ടെ മാ​സ്റ്റ​ര്‍​പ്ലാ​ന്‍ മൂ​ന്നു ഘ​ട്ട​ങ്ങ​ളാ​യി ന​ട​പ്പാ​ക്കാ​നാ​കും: മ​ന്ത്രി പി. ​രാ​ജീ​വ്
പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളു​ടെ മാ​സ്റ്റ​ര്‍​പ്ലാ​ന്‍ മൂ​ന്നു ഘ​ട്ട​ങ്ങ​ളാ​യി ന​ട​പ്പാ​ക്കാ​നാ​കും: മ​ന്ത്രി പി. ​രാ​ജീ​വ്
Friday, January 20, 2023 12:17 AM IST
തി​രു​വ​ന​ന്ത​പു​രം: വ്യ​വ​സാ​യ വ​കു​പ്പി​ന് കീ​ഴി​ലു​ള്ള പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളു​ടെ മാ​സ്റ്റ​ര്‍​പ്ലാ​ന്‍ മൂ​ന്ന് ഘ​ട്ട​ങ്ങ​ളാ​യി ന​ട​പ്പി​ലാ​ക്കാ​നാ​കു​മെ​ന്ന് വ്യ​വ​സാ​യ മ​ന്ത്രി പി ​രാ​ജീ​വ്. റി​യാ​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ തി​രു​വ​ന​ന്ത​പു​രം മ​സ്‌​ക​റ്റ് ഹോ​ട്ട​ലി​ല്‍ സം​ഘ​ടി​പ്പി​ച്ച ബാ​ങ്കു​ക​ള്‍/​മ​റ്റു ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ള്‍ എ​ന്നി​വ​യു​ടെ മേ​ധാ​വി​ക​ളു​ടെ ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഇ​തു സം​ബ​ന്ധി​ച്ച് പ്ലാ​ന്‍ ത​യാ​റാ​യി. ഫി​നാ​ന്‍​ഷ്യ​ല്‍ ടെ​ക്‌​നി​ക്ക​ല്‍ മാ​നേ​ജ്‌​മെ​ന്‍റി​ലെ വി​ദ​ഗ്ധ സ​മി​തി ഡ്രാ​ഫ്റ്റ്‌​സ് മാ​സ്റ്റ​ര്‍ പ്ലാ​നി​നെ കു​റി​ച്ച് പ​രി​ശോ​ധ ന​ട​ത്തി​യ​തി​നൊ​പ്പം ജീ​വ​ന​ക്കാ​രു​മാ​യി ച​ര്‍​ച്ച ചെ​യ്ത് കൂ​ടി​യാ​ണ് മാ​സ്റ്റ​ര്‍ പ്ലാ​ന്‍ ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.


ഹ്ര​സ്വ , ഇ​ട​ത്ത​രം, ദീ​ര്‍​ഘ കാ​ലം എ​ന്നി​ങ്ങ​നെ മൂ​ന്ന് കാ​ല​യ​ള​വു​ക​ളി​ലാ​യാ​ണ് ഇ​തു ന​ട​പ്പി​ലാ​ക്കു​ന്ന​ത്. ഈ ​മൂ​ന്ന് ഘ​ട്ട​ങ്ങ​ളി​ലാ​യി 405 പ​ദ്ധ​തി​ക​ള്‍ (41 പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളി​ല്‍) അ​വ​ത​രി​പ്പി​ക്കും. ഇ​വ അ​ടു​ത്ത പ​ത്തു വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ ന​ട​പ്പി​ലാ​ക്കു​വാ​നാ​ണ് മാ​സ്റ്റ​ര്‍​പ്ലാ​ന്‍ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
Related News
<