നയപ്രഖ്യാപന പ്രസംഗത്തിന്റെ കരട് അംഗീകരിച്ച് മന്ത്രിസഭായോഗം
Thursday, January 19, 2023 11:38 AM IST
തിരുവനന്തപുരം: ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിന് മന്ത്രിസഭാ യോഗം അംഗീകാരം നല്കി. കൂടുതല്‍ കൂട്ടിചേര്ക്കലിന് മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തി.
മന്ത്രിസഭാ ഉപസമിതി തയാറാക്കിയ കരടാണ് കാബിനറ്റ് അംഗീകരിച്ചത്. കടമെടുപ്പ് പരിധിയില്‍ ഇളവ് നല്‍കുന്നതിലടക്കം വിവിധ വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാരിനെതിരെയുള്ള വിമര്‍ശനം പ്രസംഗത്തില്‍ ഉള്‍പ്പെടുത്തിയേക്കും. എന്നാല്‍ കേന്ദ്രത്തിനെതിരായ വിമര്‍ശനങ്ങള്‍ ഗവര്‍ണര്‍ വായിക്കുമോ എന്ന് വ്യക്തമല്ല.
ഈ മാസം 23ന് നയപ്രഖ്യാപന പ്രസംഗത്തോടെയാണ് നിയമസഭാ സമ്മേളനം ആരംഭിക്കുക.