തരൂർ ആനമണ്ടൻ, പിന്നാക്ക വിരോധി: പരിഹസിച്ച് വെള്ളാപ്പള്ളി
സ്വന്തം ലേഖകൻ
Tuesday, January 17, 2023 3:12 PM IST
ആലപ്പുഴ: ശശി തരൂരിനെതിരേ രൂക്ഷ പരിഹാസവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തരൂർ പിന്നാക്ക വിരോധിയാണെന്ന് എഐസിസി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചതിലൂടെ തെളിയിച്ചെന്ന് വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു.
തറവാടി നായരെന്ന് സുകുമാരൻ നായർ പരസ്യമായി പറഞ്ഞിട്ടും ശശി തരൂർ കേട്ടുനിന്നതല്ലാതെ ഒരക്ഷരം മിണ്ടിയില്ല. അതോടെ അദ്ദേഹത്തിന്‍റെ രാഷ്ട്രീയഭാവി തീർന്നു. കേരളത്തില്‍ വേരുറപ്പിക്കാന്‍ സമുദായ നേതാക്കളെ സന്ദര്‍ശിക്കുന്ന തരൂര്‍ ആനമണ്ടനാണെന്നും വെള്ളാപ്പള്ളി പരിഹസിച്ചു.