വ്യോമസേനാ കേന്ദ്രത്തിൽ കടന്നുകയറാൻ ശ്രമിച്ചയാൾ പിടിയിൽ
Thursday, January 12, 2023 11:28 PM IST
ഛണ്ഡിഗഡ്: ഹരിയാനയിലെ അംബാലയിലുള്ള വ്യോമസേനാ കേന്ദ്രത്തിൽ കടന്നുകയറാൻ ശ്രമിച്ച യുവാവ് പിടിയിൽ. ഉത്തർ പ്രദേശിലെ ഗാസിപ്പൂർ സ്വദേശിയായ രാമു ആണ് പിടിയിലായത്.
വ്യോമസേനാ കേന്ദ്രത്തിന്റെ ചുറ്റുമതിലിൽ ഗോവണി ചാരിവച്ച് കയറാൻ ശ്രമിക്കവേയാണ് ഇയാൾ പിടിയിലായത്. ഇയാളുടെ കൈവശമുണ്ടായിരുന്ന ബാഗിൽ നിന്ന് കംപ്യൂട്ടർ സാമഗ്രികളും മറ്റും കണ്ടെത്തി.
സംഭവത്തിൽ കേസെടുത്തതായും വിശദമായ അന്വേഷണം ആരംഭിച്ചതായും അംബാല പോലീസ് അറിയിച്ചു.