സ്ഥാനാർഥിത്വം പ്രഖ്യാപിച്ചിട്ടില്ല; കേരളം തന്റെ കർമ്മ ഭൂമിയാണെന്ന് ശശി തരൂർ
Thursday, January 12, 2023 8:16 PM IST
കോഴിക്കോട്: സ്ഥാനാർഥിത്വം പ്രഖ്യാപിച്ചിട്ടില്ലെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ എംപി. പ്രവർത്തിക്കാൻ തയാറാവുകയാണ് ഇപ്പോൾ ചെയ്യേണ്ടതെന്നും ആരാണ് സ്ഥാനാർഥിത്വം പ്രഖ്യാപിച്ചതെന്നും ചോദിച്ചു.
തെരഞ്ഞെടുപ്പിന് ഇനിയും സമയമുണ്ട്. അടുത്ത തെരഞ്ഞെടുപ്പിൽ പഴയതുപോലെ ബിജെപിക്ക് മുന്നേറ്റമുണ്ടാക്കാൻ കഴിയില്ല. പ്രതിപക്ഷം ഒന്നിച്ച് നിന്നാൽ സീറ്റുകളുടെ എണ്ണത്തിൽ മുന്നിലെത്താമെന്നും ശശി തരൂർ പറഞ്ഞു.
കേരളം തന്റെ കർമ്മഭൂമിയാണ്. പര്യടനമല്ല ഇപ്പോൾ നടത്തുന്നതെന്നും ക്ഷണിക്കുന്ന പരിപാടികളിൽ പങ്കെടുക്കുകയാണ് ചെയ്യുന്നതെന്നും ശശി തരൂർ വ്യക്തമാക്കി.