അഞ്ച് വയസുകാരിയെ പീഡിപ്പിച്ചയാൾക്ക് 20 വർഷം തടവ്
Thursday, January 12, 2023 8:08 PM IST
ഛണ്ഡിഗഡ്: അഞ്ച് വയസുകാരിയെ പീഡിപ്പിച്ച കേസിൽ ഉത്തർ പ്രദേശ് സ്വദേശിക്ക് 20 വർഷം തടവും 50,000 രൂപ പിഴയും വിധിച്ച് ഹരിയാന കോടതി. പാനിപ്പത്ത് സ്വദേശിയായ കുട്ടിയെ പീഡിപ്പിച്ച സിക്കന്ദർ എന്നയാൾക്കാണ് പോക്സോ പ്രത്യേക കോടതി 20 വർഷം തടവ് വിധിച്ചത്.
2019 ജൂൺ 14-ന് അഞ്ച് വയസുകാരി വീട്ടിൽ തനിച്ചായിരുന്ന സമയത്താണ് സംഭവം നടക്കുന്നത്. വീട്ടിൽ അതിക്രമിച്ച് കയറിയ പ്രതി കുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കുകയായിരുന്നു.
തുടർന്ന് കുട്ടിയുടെ വീട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ച പോലീസ് ചാന്ദ് ബാഗ് മേഖലയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്.