പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ ജാമ്യാപേക്ഷ തള്ളി കോടതി
Tuesday, January 10, 2023 8:56 PM IST
ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ മൂന്ന് പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ ജാമ്യാപേക്ഷ പാട്യാല ഹൗസ് കോടതി തള്ളി. മുഹമ്മദ് പർവേസ്, മുഹമ്മദ് ഇല്യാസ്, അബ്ദുൽ മുഖീത് എന്നിവരുടെ ഹർജിയാണ് തള്ളിയത്.
കേസിൽ കുറ്റപത്രം സമർപ്പിക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കാലതാമസം വരുത്തിയെന്ന് ചൂണ്ടിക്കാട്ടി സിആർപിസി 167(2)-ാം വകുപ്പ് പ്രകാരം ജാമ്യം അനുവദിക്കണമെന്നാണ് ഇവർ അഭ്യർഥിച്ചത്.
എന്നാൽ പ്രതികളെ അറസ്റ്റിലായി 60 ദിവസത്തിനുള്ളിൽ ഇഡി കുറ്റപത്രം സമർപ്പിച്ചെന്നും കാലതാമസം വരുത്താനുള്ള ശ്രമങ്ങളുള്ളതായി കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടി കോടതി ജാമ്യാപേക്ഷ തള്ളുകയായിരുന്നു.