മുന്നണി മര്യാദ പാലിക്കണം; കേരള കോൺഗ്രസിനെതിരെ സിപിഐ
Monday, January 9, 2023 5:28 PM IST
കോട്ടയം: സിപിഐയും കേരള കോൺഗ്രസും തമ്മിലുള്ള തർക്കം ജില്ലയിൽ രൂക്ഷമാകുന്നു. കാഞ്ഞിരപ്പള്ളി ബ്ലോക്കിലെയും പാറത്തോട് പഞ്ചായത്തിലെയും അധികാര കൈമാറ്റത്തെ ചൊല്ലിയാണ് പുതിയ തർക്കം. ഇവിടെ നേരത്തെയുള്ള ധാരണ പാലിക്കാതെ അധികാര പദവികളിൽ കേരള കോൺഗ്രസ്- എം തുടരുന്നു എന്നാണ് സിപിഐ പരാതി.
മുന്നണി മര്യാദ പാലിക്കാൻ കേരള കോൺഗ്രസ്- എം തയാറാകണമെന്നും എൽഡിഎഫിലെ കീഴ്വഴക്കങ്ങൾ മനസിലാക്കി പ്രവർത്തിക്കണമെന്നും സിപിഐ ജില്ലാ സെക്രട്ടറി വി.ബി. ബിനു ആവശ്യപ്പെട്ടു. സിപിഐ സംസ്ഥാന നേതൃത്വത്തെയും ജില്ലാ കമ്മിറ്റി പരാതി അറിയിച്ചിട്ടുണ്ട്.
കേരള കോൺഗ്രസ് എൽഡിഎഫിൽ എത്തിയത് മുതൽ ഇരുകൂട്ടരും തമ്മിൽ കോട്ടയത്ത് തർക്കത്തിലാണ്. ജോസ് കെ. മാണിയുടെ പാലായിലെ പരാജയത്തിന് പിന്നിൽ സിപിഐയാണ് എന്നായിരുന്നു കേരള കോൺഗ്രസ് വിലയിരുത്തൽ.