ബഫര്‍സോണ്‍: പരാതിക്കുള്ള സമയം നീട്ടണമെന്ന് ജോസ് കെ. മാണി
Saturday, January 7, 2023 5:10 PM IST
കോട്ടയം: ബഫർസോൺ വിഷയത്തിൽ പൊതുജനങ്ങൾക്ക് പരാതികൾ സമർപ്പിക്കാനുള്ള സമയപരിധി നീട്ടണമെന്ന് കേരള കോൺഗ്രസ്-എം ചെയർമാൻ ജോസ് കെ. മാണി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
പരാതികൾ അറിയിക്കാനുള്ള സമയപരിധി 15 ദിവസം കൂടി നീട്ടണം. നാളിതുവരെ ലഭിച്ച പരാതികളില്‍ 50 ശതമാനത്തില്‍പ്പോലും സ്ഥലപരിശോധന പൂര്‍ത്തിയായിട്ടില്ല.
ഈ സാഹചര്യത്തില്‍ പരാതി നല്‍കാനുള്ള സമയം നീട്ടിനല്കുന്നതില് അപാകതയില്ലെന്നും ജോസ് കെ. മാണി പറഞ്ഞു.