ഷവർമ പ്രത്യേക പരിശോധന; 16 കടകൾ അടപ്പിച്ചു
Friday, January 6, 2023 8:22 PM IST
തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി ഇന്നലെ 485 സ്ഥാപനങ്ങളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് ഷവർമ പ്രത്യേക പരിശോധന നടത്തിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. ഇതിൽ 16 കടകൾ ഭക്ഷ്യ സുരക്ഷാ വകുപ്പ് അടപ്പിച്ചു.
വൃത്തിഹീനമായി പ്രവർത്തിച്ചതായി കണ്ടത്തിയതോടെയാണ് 10 സ്ഥാപനങ്ങൾ അടപ്പിച്ചത്. ലൈസൻസ് ഇല്ലാതിരുന്ന ആറ് സ്ഥാപനങ്ങളുടേയും പ്രവർത്തനം നിർത്തിവയ്പ്പിച്ചു. 162 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി.