ഭരണഘടനയെ അധിക്ഷേപിച്ചെന്ന കേസ്: പോലീസ് റിപ്പോര്‍ട്ട് സ്വീകരിക്കുന്നതില്‍ വിധി വ്യാഴാഴ്ച
Thursday, January 5, 2023 11:25 AM IST
തിരുവല്ല: മന്ത്രി സജി ചെറിയാന് ഭരണഘടനയെ അധിക്ഷേപിച്ചെന്ന കേസില്‍ പോലീസ് സമര്‍പ്പിച്ച അന്തിമ റിപ്പോര്‍ട്ട് സ്വീകരിക്കുന്നതില്‍ തിരുവല്ല ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി വ്യാഴാഴ്ച വിധി പറയും.
റിപ്പോര്‍ട്ട് അംഗീകരിക്കരുതെന്ന് പരാതിക്കാരനായ അഭിഭാഷകന് ബുധനാഴ്ച കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. സജി ചെറിയാനെതിരേ സിബിഐ അന്വേഷണം എന്ന തന്റെ ആവശ്യത്തില്‍ തീരുമാനമുണ്ടാകുന്നതുവരെ പോലീസ് റിപ്പോര്‍ട്ട് അംഗീകരിക്കരുതെന്നാണ് അഭിഭാഷകന് ആവശ്യപ്പെട്ടത്.
അതിനിടെ ഭരണഘടനയെ അവഹേളിക്കുന്ന തരത്തിൽ പ്രസംഗിച്ചെന്ന പരാതിയെത്തുടർന്നു രാജിവച്ച സജി ചെറിയാൻ ബുധനാഴ്ച വീണ്ടും മന്ത്രിയായി സ്ഥാനമേറ്റു. ആറു മാസത്തെ ഇടവേളയ്ക്കുശേഷമാണ് അദ്ദേഹം മന്ത്രിയായി മടങ്ങിയെത്തിയത്.