സഞ്ജു പുറത്ത്; ജിതേഷ് ശർമ ടീമിൽ
Thursday, January 5, 2023 1:54 AM IST
പൂന: ശ്രീലങ്കയ്ക്ക് എതിരായ ട്വന്റി-20 പരമ്പരയിൽനിന്നും മലയാളിതാരം സഞ്ജു വി. സാംസണ് പുറത്ത്. പരിക്കേറ്റ സഞ്ജു സാംസണിന് പകരക്കാരനായി ജിതേഷ് ശർമയെ ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തി.
മഹാരാഷ്ട്രയിലെ അമരാവതി സ്വദേശിയായ ജിതേഷ് ശർമ വിക്കറ്റ് കീപ്പർ ബാറ്ററാണ്. ഉമേഷ് യാദവിനും ഫൈസ് ഫസലിനും ശേഷം വിദർഭയിൽ നിന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീമിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന മൂന്നാമത്തെ കളിക്കാരനാണ് 29 കാരനായ ശർമ.
ആദ്യ ട്വന്റി-20ക്കിടെ കാൽമുട്ടിനു പരിക്കേറ്റ സഞ്ജു മുംബൈയിൽ തുടരുകയാണെന്നാണു റിപ്പോർട്ട്. ഡൈവ് ചെയ്തു ബൗണ്ടറി തടയാനുള്ള ശ്രമത്തിനിടെ മു ട്ടിനു പരിക്കേറ്റ സഞ്ജുവിനെ സ്കാനിംഗിനു വിധേയമാക്കുമെന്നും സൂചനയുണ്ട്. പൂനയിൽ നടക്കുന്ന രണ്ടാം ട്വന്റി-20ക്കായുള്ള ഇന്ത്യൻ ടീമിനൊപ്പം സഞ്ജു യാത്ര തിരിച്ചില്ല എന്നാണു റിപ്പോർട്ട്.