കോ​ട്ട​യം: ക​വി​യും ഗാ​ന​ര​ച​യി​താവുമാ​​യ ബീ​യാ​ര്‍ പ്ര​സാ​ദ്(61) അ​ന്ത​രി​ച്ചു. മ​സ്തി​ഷ്‌​കാ​ഘാ​ത​ത്തെ​തു​ട​ര്‍​ന്ന് ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു അ​ദ്ദേ​ഹം. ച​ങ്ങ​നാ​ശേ​രി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലായിരുന്നു അ​ന്ത്യം.

1993ല്‍ ​കു​ട്ടി​ക​ള്‍​ക്കാ​യു​ള്ള ചി​ത്ര​ത്തിന്‍റെ തി​ര​ക​ഥ​യെ​ഴു​തി​യാ​ണ് അ​ദ്ദേ​ഹം സി​നി​മാ ലോ​ക​ത്തേ​യ്‌​ക്കെ​ത്തി​യ​ത്. പി​ന്നി​ട് 2003ല്‍ ​കി​ളി​ച്ചു​ണ്ട​ന്‍ മാ​മ്പ​ഴ​മെ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ഗാ​ന​ര​ച​യി​താ​വെ​ന്ന പേ​രി​ല്‍ ഖ്യാ​തി നേ​ടി. ഒ​ന്നാം കി​ളി പൊ​ന്നാ​ണ്‍​കി​ളി........, കേ​ര​നി​ര​ക​ളാ​ടും ഒ​രു ഹ​രി​ത ചാ​രു​തീ​രം......, മ​ഴ​ത്തു​ള്ളി​ക​ള്‍ പൊ​ഴി​ഞ്ഞീ​ടു​മീ നാ​ട​ന്‍​വ​ഴി...... തു​ട​ങ്ങി അ​റു​പ​തോ​ളം ഗാ​ന​ങ്ങ​ള്‍ ര​ചി​ച്ചു.