തി​രു​വ​ന​ന്ത​പു​രം: സ​ജി ചെ​റി​യാ​ന്‍റെ സ​ത്യ​പ്ര​തി​ജ്ഞാ വി​ഷ​യ​ത്തി​ല്‍ നി​യ​മോ​പ​ദേ​ശം തേ​ടു​ന്ന​ത് സാ​ധാ​ര​ണ ന​ട​പ​ടി​യെ​ന്ന് ഗ​വ​ര്‍​ണ​ര്‍. എ​ല്ലാ വ​ശ​ങ്ങ​ളും പ​രി​ശോ​ധി​ച്ച് തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മു​ഖ്യ​മ​ന്ത്രി​ക്ക് പോ​ലും അം​ഗീ​ക​രി​ക്കാ​ൻ ക​ഴി​യാ​ത്ത​ത് കൊ​ണ്ടാ​ണ് സ​ജി ചെ​റി​യാ​ന് മ​ന്ത്രി​സ്ഥാ​ന​ത്തു​നി​ന്ന് രാ​ജി​വ​യ്ക്കേ​ണ്ടി വ​ന്ന​ത്. ആ ​സാ​ഹ​ച​ര്യം മാ​റി​യോ എ​ന്ന​ത് പ​രി​ശോ​ധി​ക്കു​മെ​ന്നും ഗ​വ​ര്‍​ണ​ര്‍ വി​ശ​ദീ​ക​രി​ച്ചു.

അ​തേ​സ​മ​യം ഭ​ര​ണ​ഘ​ട​ന​യെ വി​മ​ര്‍​ശി​ച്ച കേ​സി​ൽ കോ​ട​തി അ​ന്തി​മ തീ​ര്‍​പ്പ് അ​റി​യി​ക്കും മു​ൻ​പാ​ണ് സ​ജി ചെ​റി​യാ​ൻ മ​ന്ത്രി​സ​ഭ​യി​ലേ​ക്ക് തി​രി​ച്ചെ​ത്തു​ന്ന​ത്. നാ​ലി​ന് സ​ത്യ​പ്ര​തി​ജ്ഞ ന​ട​ത്താ​ൻ മു​ഖ്യ​മ​ന്ത്രി സ​മ​യം ചോ​ദി​ച്ച​തോ​ടെ​യാ​ണ് ഗ​വ​ര്‍​ണ​ര്‍ നി​യ​മോ​പ​ദേ​ശം തേ​ടി​യ​ത്.

മ​ന്ത്രി​മാ​രെ നി​ശ്ച​യി​ക്കാ​നു​ള്ള അ​ധി​കാ​രം മു​ഖ്യ​മ​ന്ത്രി​ക്കാ​ണെ​ന്നും തീ​രു​മാ​നം മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചാ​ൽ അ​ത് ചോ​ദ്യം ചെ​യ്യാ​ൻ ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യി ഗ​വ​ര്‍​ണ​ര്‍​ക്ക് അ​ധി​കാ​ര​മി​ല്ലെ​ന്നു​മാ​ണ് നി​യ​മോ​പ​ദേ​ശം. ആ​വ​ശ്യ​മെ​ങ്കി​ൽ ഗ​വ​ര്‍​ണ​ര്‍​ക്ക് സ​ര്‍​ക്കാ​രി​നോ​ട് കൂ​ടു​ത​ൽ വ്യ​ക്ത​ത തേ​ടാം.