ഛത്തീ​സ്ഗ​ഡി​ൽ ക്രി​സ്ത്യ​ൻ ദേ​വാ​ല​യ​ത്തി​നു നേ​രെ ആ​ക്ര​മ​ണം; നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്ക്
ഛത്തീ​സ്ഗ​ഡി​ൽ ക്രി​സ്ത്യ​ൻ ദേ​വാ​ല​യ​ത്തി​നു നേ​രെ ആ​ക്ര​മ​ണം; നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്ക്
Monday, January 2, 2023 6:47 PM IST
റാ​യ്പു​ർ: ഛത്തീ​സ്ഗ​ഡി​ൽ ക്രി​സ്ത്യ​ൻ ദേ​വാ​ല​യ​ത്തി​നു നേ​രെ ആ​ക്ര​മ​ണം. ഛത്തീ​സ്ഗ​ഡി​ലെ നാ​രാ​യ​ണ്‍​പൂ​രി​ലെ ഗോ​റ​യി​ലാ​ണ് സം​ഭ​വം. ആ​ക്ര​മ​ണ​ത്തി​ൽ ഒ​രു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

അ​ഞ്ഞൂ​റോ​ളം പേ​ർ ഉ​ൾ​പ്പെ​ട്ട സം​ഘ​മാ​ണ് ദേ​വാ​ല​യ​ത്തി​നു​നേ​രെ​യും ക്രി​സ്ത്യ​ൻ കു​ടും​ബ​ങ്ങ​ൾ​ക്കു​നേ​രെ​യും ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ഡി​സം​ബ​ർ മു​ത​ൽ പ്ര​ദേ​ശ​ത്ത് സം​ഘ​ർ​ഷം നി​ല​നി​ന്നി​രു​ന്നു. ഞാ​യ​റാ​ഴ്ച രാ​ത്രി ക്രൈ​സ്ത​വ​രും ഗോ​ത്ര​വ​ർ​ഗ​ക്കാ​രും ത​മ്മി​ൽ സം​ഘ​ർ​ഷ​മു​ണ്ടാ​യി​രു​ന്നു.


ഇതിനു പിന്നാലെയാണ് ബ​ഖ്രു​പാ​റ​യി​ലെ ഒ​രു ദേ​വാ​ല​യ​ത്തി​ൽ ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. ആ​ക്ര​മ​ണ​ത്തി​ൽ ദേ​വാ​ല​ത്തി​ലെ തി​രു​സ്വ​രൂ​പ​ങ്ങ​ൾ ത​ക​ർ​പ്പെ​ട്ടു. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി സ്ഥി​തി​ഗ​തി​ക​ൾ നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<