നോട്ടുനിരോധനംകൊണ്ട് ഒരു ഫലവും ഉണ്ടായില്ല; ധനമന്ത്രി
Monday, January 2, 2023 3:22 PM IST
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ നോട്ട് നിരോധനംകൊണ്ട് ഒരു ഫലവും ഉണ്ടായില്ലെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. നിരോധനം ശരിവച്ച സുപ്രീംകോടതി വിധിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സുപ്രീംകോടതി നോക്കിയത് ഭരണപരമായ നടപടിക്രമങ്ങളാണ്. വിധി ഒരു അക്കാദമിക് എക്സര്‍സൈസ് മാത്രമാണെന്നും മന്ത്രി കൂട്ടിചേർത്തു.
തീരുമാനം നടപ്പിലാക്കുന്നതിനു മുമ്പ് മുന്നൊരുക്കങ്ങള്‍ ഉണ്ടായില്ല. നോട്ട് നിരോധനം രാജ്യത്തിന്റെ സാമ്പത്തികമേഖലയെ തകര്‍ത്തു. ഇനി അത്തരം നടപടികള്‍ ഉണ്ടാവില്ലെന്ന് പ്രതീക്ഷിക്കുന്നെന്നും മന്ത്രി പറഞ്ഞു.
2016 ലെ കേന്ദ്രസര്‍ക്കാരിന്റെ നോട്ട് നിരോധനം സുപ്രീംകോടതി ശരിവച്ചിരുന്നു. അഞ്ചംഗ ഭരണഘടനാബെഞ്ചില്‍ നാലു പേര് നിരോധനം ശരിവച്ചപ്പോള്‍ ജസ്റ്റീസ് നാഗരത്ന വിധിയോട് വിയോജിച്ചു.