തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ നോ​ട്ട് നി​രോ​ധ​നം​കൊ​ണ്ട് ഒ​രു ഫ​ല​വും ഉ​ണ്ടാ​യി​ല്ലെ​ന്ന് ധ​ന​മ​ന്ത്രി കെ.​എ​ന്‍.​ബാ​ല​ഗോ​പാ​ല്‍. നി​രോ​ധ​നം ശ​രി​വ​ച്ച സു​പ്രീം​കോ​ട​തി വി​ധി​യോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സു​പ്രീം​കോ​ട​തി നോ​ക്കി​യ​ത് ഭ​ര​ണ​പ​ര​മാ​യ ന​ട​പ​ടി​ക്ര​മ​ങ്ങ​ളാ​ണ്. വി​ധി ഒ​രു അ​ക്കാ​ദ​മി​ക് എ​ക്‌​സ​ര്‍​സൈ​സ് മാ​ത്ര​മാ​ണെ​ന്നും മ​ന്ത്രി കൂട്ടിചേർത്തു.

തീ​രു​മാ​നം ന​ട​പ്പി​ലാ​ക്കു​ന്ന​തി​നു മു​മ്പ് മു​ന്നൊ​രു​ക്ക​ങ്ങ​ള്‍ ഉ​ണ്ടാ​യി​ല്ല. നോ​ട്ട് നി​രോ​ധ​നം രാ​ജ്യ​ത്തി​ന്‍റെ സാ​മ്പ​ത്തി​ക​മേ​ഖ​ല​യെ ത​ക​ര്‍​ത്തു. ഇ​നി അ​ത്ത​രം ന​ട​പ​ടി​ക​ള്‍ ഉ​ണ്ടാ​വി​ല്ലെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

2016 ലെ ​കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ നോ​ട്ട് നി​രോ​ധ​നം സു​പ്രീം​കോ​ട​തി ശ​രി​വ​ച്ചി​രു​ന്നു. അ​ഞ്ചം​ഗ ഭ​ര​ണ​ഘ​ട​നാ​ബെ​ഞ്ചി​ല്‍ നാ​ലു പേ​ര്‍ നി​രോ​ധ​നം ശ​രി​വ​ച്ച​പ്പോ​ള്‍ ജ​സ്റ്റീ​സ് നാ​ഗ​ര​ത്‌​ന വി​ധി​യോ​ട് വി​യോ​ജി​ച്ചു.