സജി ചെറിയാന്റെ മന്ത്രിപദം; കരിദിനം ആചരിക്കാൻ യുഡിഎഫ്
Saturday, December 31, 2022 2:45 PM IST
തിരുവനന്തപുരം: സജി ചെറിയാൻ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ദിവസം കരിദിനമായി ആചരിക്കാൻ യുഡിഎഫ് തീരുമാനിച്ചു. ഭരണഘടനാവിരുദ്ധ പരാമർശം നടത്തിയ സജിക്കെതിരായ കേസ് അവസാനിപ്പിച്ചതിനെതിരെ നിയമനടപടികൾ ആലോചിക്കുമെന്നും യുഡിഎഫ് അറിയിച്ചു.
2023 ജനുവരി നാലിന് സജി ചെറിയാൻ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്. നേരത്തെ കൈകാര്യം ചെയ്തിരുന്ന വകുപ്പുകള്‍ തന്നെയാകും അദ്ദേഹത്തിനു നല്‍കുകയെന്നാണ് വിവരം.
കഴിഞ്ഞ ദിവസം ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റാണ് സജി ചെറിയാനെ വീണ്ടും മന്ത്രിസഭയിലേക്ക് കൊണ്ടുവരാന്‍ തീരുമാനിച്ചത്.