മനുഷ്യക്കടത്ത്: ആൻഡ്രൂ ടേറ്റിനെ 30 ദിവസത്തെ കസ്റ്റഡിയിൽ വിട്ടു
Saturday, December 31, 2022 11:23 AM IST
ബുക്കറസ്റ്റ്: മനുഷ്യക്കടത്ത് കേസിൽ അറസ്റ്റിലായ കിക്ക് ബോക്സിംഗ് മുൻ താരവും സമൂഹമാധ്യമത്തിലെ വിവാദനായകനുമായ ആൻഡ്ര്യൂ ടേറ്റിനെ റൊമാനിയൻ കോടതി 30 ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. പോലീസ് നൽകിയ കസ്റ്റഡി അപേക്ഷ അംഗീകരിച്ചാണ് കോടതി ഉത്തരവ്.
വ്യാഴാഴ്ചയാണ് ടേറ്റിനെയും സഹോദരൻ ട്രിസ്റ്റനെയും പോലീസ് പിടികൂടിയത്. സ്ത്രീകളെ റിക്രൂട്ട് ചെയ്ത് നിർബന്ധിച്ച് അശ്ലീല ചിത്രങ്ങളിൽ അഭിനയിപ്പിച്ചുവെന്നാണ് പ്രധാന ആരോപണം. ബലാത്സംഗം, കുറ്റകൃത്യത്തിനായി സംഘം രൂപവത്കരിക്കൽ തുടങ്ങിയ കുറ്റങ്ങളും പ്രോസിക്യൂഷൻ ടേറ്റിനെതിരെ ചുമത്തിയിട്ടുണ്ട്.
2016ൽ "ബിഗ് ബ്രദർ' ബ്രിട്ടീഷ് ടെലിവിഷൻ ഷോയിൽ സ്ത്രീയെ ആക്രമിച്ചതിന്റെ പേരിൽ അദ്ദേഹത്തെ പുറത്താക്കിയിരുന്നു. സമൂഹ മാധ്യമങ്ങളിൽ നിരന്തരം സ്ത്രീവിരുദ്ധ പരാമർശം നടത്തിയും ആൻഡ്ര്യൂ ടേറ്റ് കുപ്രസിദ്ധനാണ്.