ടിവി താരം തുനിഷ ശർമയുടെ മരണം: ഷീസാൻ ഖാനെ ചോദ്യംചെയ്യും
Saturday, December 31, 2022 4:07 AM IST
മുംബൈ: ടെലിവിഷൻ താരം തുനിഷ ശർമയുടെ മരണത്തിലെ ദുരൂഹതകൾ കണ്ടെത്താൻ മുൻകാമുകനും നടനുമായ ഷീസാൻ ഖാനെ ചോദ്യം ചെയ്യുമെന്നു മഹാരാഷ്ട്ര പോലീസ്.
തുനിഷയുടെ മരണത്തിനു പിന്നാലെ 27 കാരനായ നടൻ അജ്ഞാത യുവതിക്ക് അയച്ച വാട്സ്ആപ്പ് സന്ദേശങ്ങൾ മായ്ച്ചുവെന്ന് അന്വേഷണസംഘം കണ്ടെത്തി. ഇവ തിരിച്ചെടുക്കാനുള്ള നടപടികൾ പോലീസ് തുടങ്ങിയിട്ടുണ്ട്. 21 കാരിയായ നടി എഴുതിയ ആത്മഹത്യാകുറിപ്പും പോലീസിന്റെ കൈവശം എത്തിയിട്ടുണ്ട്.
കഴിഞ്ഞ ക്രിസ്മസ് തലേന്ന് തുനിഷ ശർമയും ഷീസാനും ഏറെ നേരം സംസാരിച്ചിരുന്നു. ഇതിനുശേഷം അവർ അസ്വസ്ഥയായി. തുടർന്നാണ് അവരെ മരിച്ച നിലയിൽ കണ്ടെത്തിയത്.