റിസോർട്ട് വിവാദം; ഇ.പിക്കെതിരെ തത്കാലം അന്വേഷണം വേണ്ടന്ന് സിപിഎം
Friday, December 30, 2022 7:50 PM IST
തിരുവനന്തപുരം: റിസോര്‍ട്ട് വിവാദത്തില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജനെതിരെ പാര്‍ട്ടി അന്വേഷണമുണ്ടാകില്ല. റിസോര്‍ട്ട് വിവാദം തത്കാലം അന്വേഷിക്കേണ്ടന്നാണ് സിപിഎം നിലപാട്.
ഇന്ന് ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമുണ്ടായത്. അനധികൃത സ്വത്ത് സമ്പാദന ആരോപണം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ ചര്‍ച്ചയായിരുന്നു.
ഇ.പി. ജയരാജൻ യോഗത്തിൽ പങ്കെടുത്ത് അദ്ദേഹത്തിന് പറയാനുള്ള കാര്യം വിശദീകരിച്ചു. റിസോർട്ടുമായി ബന്ധപ്പെട്ട് ഭാര്യയ്ക്കും മകനുമുള്ള ഷെയറിനെക്കുറിച്ചും യോഗത്തിൽ ജയരാജൻ വിശദീകരിച്ചിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.