നിർമല സീതാരാമൻ ആശുപത്രി വിട്ടു
Thursday, December 29, 2022 3:20 PM IST
ന്യൂഡൽഹി: വയറ്റിലുണ്ടായ അണുബാധയെത്തുടർന്ന് ഡൽഹി എംയിസിൽ ചികിത്സ തേടിയ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ആശുപത്രി വിട്ടു.
തിങ്കളാഴ്ച ഉച്ചയോടെയാണ് കടുത്ത വയറുവേദനയെത്തുടർന്ന് മന്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പനി ലക്ഷണങ്ങൾ പ്രകടിപ്പിച്ച മന്ത്രിയെ വിദഗ്ധ പരിശോധനകൾക്ക് വിധേയയാക്കിയിരുന്നു. തുടർന്നാണ് അണുബാധ ഏറ്റതായി തിരിച്ചറിഞ്ഞത്.