ജാർഖണ്ഡിൽ പുള്ളിപ്പുലിയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു
Thursday, December 29, 2022 3:06 PM IST
റാഞ്ചി: ജാർഖണ്ഡിലെ ഗാർവയിൽ പുള്ളിപ്പുലിയുടെ ആക്രമണമേറ്റ് യുവാവ് മരിച്ചു. ഹരേന്ദ്ര നായക്(20) ആണ് മരിച്ചത്. ഗർവ മേഖലയിൽ മൂന്ന് ആഴ്ചയ്ക്കിടെ കൊലപ്പെടുന്ന നാലാമത്തെ ആളാണ് നായക്.
ബുധനാഴ്ച രാത്രി രാംകണ്ഡ മേഖലയിൽ വച്ചാണ് സംഭവം നടന്നത്. ബന്ധുവീട്ടിൽ നിന്ന് നായക് സ്വന്തം ഗ്രാമത്തിലേക്ക് മടങ്ങുന്ന വേളയിലാണ് ആക്രമണം നടന്നത്.
മേഖലയിലെ നാല് പേരെയും കൊലപ്പെടുത്തിയത് ഒരേ പുള്ളിപ്പുലിയാണെന്നാണ് വനം വകുപ്പിന്റെ അനുമാനം. ഈ പുള്ളിപ്പുലിയെ കൊലയാളി മൃഗങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തി തുടർനടപടികൾ സ്വീകരിക്കാനുള്ള പ്രക്രിയ ആരംഭിച്ചതായി അധികൃതർ അറിയിച്ചു.