ചേര്‍ത്തലയിലെ ഭക്ഷണശാലയില്‍ മോഷണം; 40,000 രൂപ കവര്‍ന്നു
Thursday, December 29, 2022 3:26 PM IST
ആലപ്പുഴ: ചേര്‍ത്തല സ്വകാര്യ ബസ് സ്റ്റാന്‍ഡിലെ ഹോട്ടലില്‍ മോഷണം. കുത്തിയതോട് സ്വദേശി മുഹമ്മദ്കുട്ടിയുടെ കടയിലാണ് കവര്‍ച്ച നടന്നത്. 40,000 രൂപ ഇവിടെനിന്ന് നഷ്ടപെട്ടിട്ടുണ്ട്.
ബുധനാഴ്ച രാവിലെ കടതുടക്കാന് എത്തിയപ്പോഴാണ് മോഷണവിവരം ശ്രദ്ധയില്‍പെട്ടത്. കഴിഞ്ഞ ദിവസം രാത്രിയില്‍ കടയിലെ എക്സ്ഹോസ്റ്റ് ഫാന്‍ ഇളക്കിമാറ്റിയാണ് മോഷ്ടാവ് അകത്തുകയറിയതെന്നാണ് നിഗമനം.
സംഭവത്തില്‍ ചേര്‍ത്തല പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.