കോവിഡ് മോക് ഡ്രില്ലുകൾ നടത്തി: ആശുപത്രികൾ സന്ദർശിച്ച് മന്ത്രിമാർ
Tuesday, December 27, 2022 9:55 PM IST
ന്യൂഡൽഹി: വിദേശ രാജ്യങ്ങളിൽ കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന പ്രധാമന്ത്രിയുടെ നിർദേശത്തെ തുടർന്ന് രാജ്യത്തെ ആശുപത്രികളിൽ കോവിഡ് മോക് ഡ്രില്ലുകൾ നടത്തി. രാജ്യത്ത് കോവിഡ് വ്യാപനമുണ്ടായാൽ ജനങ്ങൾക്ക് മതിയായ ചികിത്സ സൗകര്യങ്ങൾ ലഭ്യമാകുമെന്ന് ഉറപ്പാക്കുകയാണ് മോക് ഡ്രില്ലിന്റെ ലക്ഷ്യമെന്ന് കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി മൻസുഖ് സിംഗ് മാണ്ഡവ്യ പറഞ്ഞു.
മോക് ഡ്രില്ലുകളുടെ മേൽനോട്ടത്തിന് കേന്ദ്ര ആരോഗ്യ മന്ത്രി ഡൽഹിയിലെ സഫ്ദർജംഗ് ആശുപത്രിയിലും ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ എൽഎൻ ജെപി ആശുപത്രിയും സന്ദർശിച്ചു. ആശുപത്രി കിടക്കൾ, മെഡിക്കൽ ഓക്സിജൻ, ഡോക്ടർമാർ, നഴ്സുമാർ, പാരാമെഡിക്കുകൾ, ആംബുലൻസ് ലഭ്യത, പരിശോധനാ ശേഷി, ആരോഗ്യ സൗകര്യങ്ങൾ എന്നിവയുടെ ലഭ്യതയും പ്രവർത്തന നിരതയുമാണ് മോക് ഡ്രില്ലിൽ പരിശോധിച്ചത്.