ഭാരത് ജോഡോ യാത്രയിൽ അഖിലേഷ് യാദവും മായാവതിയും പങ്കെടുത്തേക്കില്ല
Tuesday, December 27, 2022 12:18 PM IST
ലക്നോ: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ ഉത്തര്‍പ്രദേശിലെ പ്രമുഖ പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കള്‍ പങ്കെടുത്തേക്കില്ല.
യാത്രയില്‍ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ട് സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്, ബഹുജന്‍സമാജ് വാദി പാര്‍ട്ടി നേതാവ് മായാവതി, രാഷ്ട്രീയ ലോക് ദള്‍ നേതാവ് ജയന്ത് ചൗധരി എന്നിവരെ കോണ്‍ഗ്രസ് ക്ഷണിച്ചിരുന്നു.
എന്നാല്‍ കോണ്‍ഗ്രസിന്റെ ക്ഷണം നിരസിക്കുമെന്നാണ് സൂചന. ഭാരത് ജോഡോ യാത്ര ജനുവരി ആദ്യവാരമാണ് ഉത്തര്‍പ്രദേശില്‍ പ്രവേശിക്കുന്നത്.