ലോകകപ്പ് തോൽവി: ബ്രസീൽ മുൻ കോച്ച് ടിറ്റെയ്ക്ക് നേരെ ആക്രമണം
Sunday, December 25, 2022 5:56 PM IST
റിയോ ഡെ ജനിറോ: ഖത്തർ ലോകകപ്പിലെ തോൽവിക്ക് ഉത്തരവാദിയെന്ന് ആരോപിച്ച് ബ്രസീൽ ദേശീയ ടീമിന്റെ മുൻ പരിശീലകൻ ടിറ്റെയ്ക്ക് നേരെ ആക്രമണം.
ഇന്ന് രാവിലെ റിയോ ഡെ ജനീറോയിലാണ് ആക്രമണം നടന്നത്. പ്രഭാത സവാരിയ്ക്കായി എത്തിയ ടിറ്റെയ്ക്ക് നേരെ ഒരു യുവാവ് പൊടുന്നനേ ആക്രമണം നടത്തുകയായിരുന്നു. ടീമിന്റെ തോൽവിക്ക് ഉത്തരവാദിയെന്ന് കുറ്റപ്പെടുത്തിയ ശേഷം ടിറ്റെയുടെ സ്വർണമാല അക്രമി തട്ടിയെടുത്തു.
ആക്രമണത്തിന് ശേഷം സ്ഥലത്ത് നിന്ന് കടന്ന ഇയാളെ പിടികൂടാൻ സാധിച്ചിട്ടില്ലെന്നും സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു.