മന്ത്രി പറഞ്ഞിട്ട് പോലും പത്തൊമ്പതാം നൂറ്റാണ്ടിനെ ഒഴിവാക്കി; രഞ്ജിത്തിനെതിരെ വിനയൻ
Saturday, December 24, 2022 6:24 AM IST
തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയര്മാന് രഞ്ജിത്തിനെതിരെ രൂക്ഷവിമർശനവുമായി സംവിധായകൻ വിനയന്. താന്‍ സംവിധാനം ചെയ്ത പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചിത്രം ഐഎഫ്എഫ്കെയില് പ്രദര്‍ശിപ്പിക്കാതിരുന്നതിന്റെ പിന്നിൽ രഞ്ജിത്തിന്റെ കുബുദ്ധിയാണെന്ന് വിനയന് ആരോപിച്ചു.
സാംസ്കാരിക മന്ത്രി വി.എൻ.വാസവൻ വിളിച്ച് പറഞ്ഞിട്ടുപോലും മുട്ടാപോക്ക് ന്യായങ്ങള്‍ നിരത്തിയാണ് രഞ്ജിത്ത് സിനിമ തഴഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തനിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ടുള്ള എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എന്‍.അരുണിന്റെ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ചു കൊണ്ടായിരുന്നു വിനയന്റെ പ്രതികരണം.