കൊ​ച്ചി: പോ​പ്പു​ല​ർ ഫ്ര​ണ്ട് ന​ട​ത്തി​യ ഹ​ർ​ത്താ​ലി​നി‌​ടെ പൊ​തു​മു​ത​ൽ ന​ശി​പ്പി​ച്ച കേ​സു​ക​ളി​ൽ പ്ര​തി​ക​ളാ​യ​വ​രു​ടെ സ്വ​ത്ത് ക​ണ്ട്കെ​ട്ടു​ന്ന​തി​ൽ വീ​ഴ്ച സംഭവിച്ചെ​ന്ന് ഹൈ​ക്കോ​ട​തി​യി​ൽ സ​മ്മ​തി​ച്ച് സ​ർ​ക്കാ​ർ. സ്വ​ത്ത് ക​ണ്ട്കെ​ട്ടു​ന്ന​തി​ൽ കാ​ല​താ​മ​സം വ​ന്ന​തി​ൽ കോ​ട​തി മു​മ്പാ​കെ സ​ർ​ക്കാ​ർ നി​രു​പാ​ധി​കം മാ​പ്പ് ചോ​ദി​ച്ചു.

റ​വ​ന്യൂ റി​ക്ക​വ​റി ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ ലാ​ൻ​ഡ് റ​വ​ന്യൂ ക​മ്മീ​ഷ​ണ​റെ ചു​മ​ത​ല​പ്പെ​ടു​ത്തി​യ​താ​യി സ​ർ​ക്കാ​ർ അ​റി​യി​ച്ചു. സ്വ​ത്ത് ക​ണ്ട്കെ​ട്ടു​ന്ന​തി​ൽ മ​നഃ​പൂ​ർ​വം വീ​ഴ്ച വ​രു​ത്തി​യി​ട്ടി​ല്ലെ​ന്നും ജ​നു​വ​രി 15-ന​കം പ്ര​തി​ക​ളു‌​ടെ വ​സ്തു​വ​ക​ക​ൾ ഏ​റ്റെ​ടു​ക്കു​മെ​ന്നും സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കി. ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ ഒ​രു മാ​സം കൂ​ടി സ​മ​യം സ​ർ​ക്കാ​ർ കോ​ട​തി‌​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

പൊതുമുതൽ നശിപ്പിക്കുന്നത് അതീവ ഗൗരവമുള്ള വിഷയമാണെന്നും ഇത്തരം നടപടികളെ ഉരുക്ക് മുഷ്ടി കൊണ്ട് നേരിടണമെന്നും ഹൈക്കോടതി അറിയിച്ചു.