സൗജന്യം ഇനി ഇല്ല; വിദേശികളിൽ നിന്ന് മരുന്നിന് പണം ഈടാക്കിത്തുടങ്ങി കുവൈറ്റ്
Tuesday, December 20, 2022 9:34 AM IST
കുവൈറ്റ് സിറ്റി: വിദേശികളില്‍ നിന്ന് മരുന്നിന് ഫീസ് ഈടാക്കുവാന്‍ തുടങ്ങി കുവൈറ്റ്. സര്‍ക്കാര്‍ ആശുപത്രികളില്‍ പത്ത് ദിനാറും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ അഞ്ച് ദിനാറും ഫീസ് ഈടാക്കാനാണ് കുവൈറ്റ് ആരോഗ്യമന്ത്രി ഡോ അഹമ്മദ് അൽ അവാദി നിർദേശം നൽകിയത്.
നേരത്തെ, പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ആശുപത്രികളിലും മരുന്നുകള്‍ സൗജന്യമായാണ് വിദേശികള്‍ക്ക് നല്‍കിയിരുന്നത്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ രണ്ട് ദിനാറും ആശുപത്രികളിൽ പത്ത് ദിനാറുമാണ് കൺസൾട്ടേഷൻ ഫീസ് ഈടാക്കുന്നത്.
ഇനി മുതൽ പ്രവാസികള്‍ക്ക് പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ സന്ദര്‍ശിക്കുവാന്‍ ഏഴ് ദിനാറും ആശുപത്രി സന്ദര്‍ശിക്കുവാന്‍ 20 ദിനാറുമായി ഫീസ് നല്‍കേണ്ടിവരും. മരുന്നുകൾ പാഴാക്കുന്നത് തടയാൻ ലക്ഷ്യമിട്ടാണ് തീരുമാനമെന്ന് ആരോഗ്യമന്ത്രാലയം വാര്‍ത്താക്കുറിപ്പിൽ അറിയിച്ചു.