എ.കെ.ആന്റണിയെ സന്ദർശിച്ച് സ്പീക്കർ എ.എൻ.ഷംസീർ
Saturday, December 17, 2022 6:50 AM IST
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ എ.കെ.ആന്റണിയെ സന്ദർശിച്ച് സ്പീക്കർ എ.എൻ.ഷംസീർ. തിരുവനന്തപുരം വഴുതക്കാടുള്ള വസതിയിൽ എത്തിയാണ് സ്പീക്കർ ആന്റണിയുമായി കൂടിക്കാഴ്ച നടത്തിയത്.
നിയമസഭ ലൈബ്രറിയുടെ നൂറാം വാർഷികത്തോട് അനുബന്ധിച്ച് നടക്കുന്ന പുസ്തക മേളയിലേക്ക് ആന്റണിയെ സ്പീക്കർ ക്ഷണിച്ചു. ഇപ്പോൾ പൊതുപരിപാടികളിൽ അധികം പങ്കെടുക്കുന്നില്ലെന്നും അനുകൂല സാഹചര്യമുണ്ടായാൽ തീർച്ചയായും വരാമെന്നും ആന്റണി സ്പീക്കറെ അറിയിച്ചു.
സ്പീക്കര്‍ പദവിയിലെത്തിയ ഷംസീറിനെ ആന്റണി അഭിനന്ദിച്ചു. ആന്റണിക്ക് ഉപഹാരം നൽകിയാണ് സ്പീക്കർ മടങ്ങിയത്.