ബഫർ സോൺ സർവേയ്ക്കെതിരെ കേരള കോൺഗ്രസ് - എം
Friday, December 16, 2022 12:41 PM IST
കോട്ടയം: ബഫർ സോൺ ഉപഗ്രഹ സർവേയ്ക്കെതിരെ കേരള കോൺഗ്രസ് - എം രംഗത്ത്. ഉപഗ്ര സർവേ പ്രായോഗികമല്ലെന്ന് പാർട്ടി ചെയർമാൻ ജോസ് കെ. മാണി പ്രതികരിച്ചു.
സർവേ റിപ്പാർട്ടിൽ വ്യക്തതയും കൃത്യതയും വേണമെന്ന് ആവശ്യപ്പെട്ട ജോസ്, ഇക്കാര്യങ്ങൾ സംബന്ധിച്ച ആശങ്ക കേന്ദ്ര, സംസ്ഥാന സർക്കാരുകളെ അറിയിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കി. വിവരങ്ങൾ പ്രസിദ്ധീകരിച്ച വെബ്സൈറ്റിലുള്ള രേഖകളിലെ അവ്യക്തതകൾ നീക്കണമെന്നും പഞ്ചായത്ത് തലത്തിൽ സമിതികൾ രൂപീകരിക്കണമെന്നും അദേഹം ആവശ്യപ്പെട്ടു.