കൂടത്തായി കേസ്: ജോളിയുടെ വിടുതൽ ഹർജി തള്ളി
Thursday, December 15, 2022 12:49 PM IST
കോഴിക്കോട്: കൂടത്തായി കൊലക്കേസിലെ മുഖ്യപ്രതി ജോളി ജോസഫിന്റെ വിടുതൽ ഹർജി തള്ളി കോഴിക്കോട് അഡീഷൻ സെഷൻസ് കോടതി. കൊലപാതക പരമ്പരയിലെ മൂന്നാമത്തെ ഇരയായ ജോളിയുടെ ഭർത്താവ് റോയ് തോമസിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ വിടുതൽ ഹർജിയാണ് തള്ളിയത്.
കടലക്കറിയിൽ സയനൈഡ് കലർത്തി നൽകി 2011 സെപ്റ്റംബറിലാണ് ജോളി ഭർത്താവിനെ കൊലപ്പെടുത്തിയത്. ഈ കേസിൽ കൊലപാതക്കുറ്റത്തിന് പുറമേ തെളിവ് നശിപ്പിക്കൽ, ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കൽ, വഞ്ചന തുടങ്ങിയ ചാർജുകളും ചുമത്തിയിട്ടുണ്ട്.